6 ഏശാവു തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുടുംബത്തിലുള്ള സകല അംഗങ്ങളെയും ആടുമാടുകളെയും തനിക്കുള്ള മറ്റു മൃഗങ്ങളെയും കനാനിൽവെച്ചു സമ്പാദിച്ച സകലവസ്തുക്കളും കൂട്ടിക്കൊണ്ട് തന്റെ സഹോദരനായ യാക്കോബിന്റെ അടുക്കൽനിന്ന് കുറച്ച് അകലെയുള്ള ഒരു ദേശത്തേക്കു യാത്രയായി. 7 അവർക്ക് ഒരുമിച്ചു ജീവിക്കാൻ സാധ്യമല്ലാത്തവിധം അത്യധികമായ സ്വത്തുക്കൾ ഉണ്ടായിരുന്നു; അവരുടെ ആടുമാടുകൾനിമിത്തം, അവർ ജീവിച്ചിരുന്ന ദേശത്തിന് അവരെ പോറ്റാൻ കഴിയാതെയായി. 8 അതുകൊണ്ട് ഏദോം എന്നു പേരുള്ള ഏശാവ് മലമ്പ്രദേശമായ സേയീരിൽ താമസം ഉറപ്പിച്ചു.
9 മലമ്പ്രദേശമായ സേയീരിലെ ഏദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യം ഇതാണ്.
10 ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ:
ഏശാവിന്റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്; മറ്റൊരു ഭാര്യയായ ബാസമത്തിന്റെ മകനായ രെയൂവേൽ.
11 എലീഫാസിന്റെ പുത്രന്മാർ:
തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്. 12 ഏശാവിന്റെ മകനായ എലീഫാസിന് തിമ്ന എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു. ഇവരായിരുന്നു ഏശാവിന്റെ ഭാര്യയായ ആദായുടെ പൗത്രന്മാർ.
13 രെയൂവേലിന്റെ പുത്രന്മാർ:
നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ. ഇവരായിരുന്നു ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പൗത്രന്മാർ.
38 ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ രാജാവായി.
39 അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ മരിച്ചശേഷം ഹദദ്[e] രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു പാവൂ എന്നു പേരിട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മെഹേതബേൽ എന്നായിരുന്നു; അവൾ മേ-സാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
40 ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ വംശങ്ങളും പ്രദേശങ്ങളും അനുസരിച്ചുള്ള പേരുകൾ ഇവയാകുന്നു:
തിമ്നാ, അല്വാ, യെഥേത്ത്,
41 ഒഹൊലീബാമാ, ഏലാ, പീനോൻ,
42 കെനസ്, തേമാൻ, മിബ്സാർ,
43 മഗ്ദീയേൽ, ഈരാം.
തങ്ങൾ കൈവശപ്പെടുത്തിയ ദേശത്ത്, തങ്ങളുടെ വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ഇവരായിരുന്നു ഏദോമ്യപ്രഭുക്കന്മാർ.
aചി.കൈ.പ്ര. കോരഹ് എന്ന പേര് കാണുന്നില്ല.bമൂ.ഭാ. ഹേമാം, ഹോമാം എന്നതിന്റെ മറ്റൊരുരൂപം. 1 ദിന. 1:39 കാണുക.c ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
dമൂ.ഭാ. ദീശാൻ, ദീശോൻ എന്നതിന്റെ മറ്റൊരുരൂപം.eചി.കൈ.പ്ര. ഹദാർ