31 ഉടമ്പടിയുടെ പേടകം ജെറുശലേമിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതിനുശേഷം യഹോവയുടെ ആലയത്തിൽ ഗാനശുശ്രൂഷ ചെയ്യുന്നതിനായി ദാവീദ് നിയോഗിച്ചവർ ഇവരാണ്. 32 ശലോമോൻ ജെറുശലേമിൽ യഹോവയുടെ ആലയം പണിയിക്കുന്നതുവരെ ഇവർ സമാഗമത്തിനുള്ള കൂടാരത്തിന്റെ മുമ്പിൽ ഗാനങ്ങൾ ആലപിച്ച് ശുശ്രൂഷ ചെയ്തിരുന്നു. അവർക്കായി നിർണയിച്ചിരുന്ന അനുശാസനങ്ങൾ അനുസരിച്ച് അവർ തങ്ങളുടെ ചുമതല അനുഷ്ഠിച്ചുവന്നു.
33 തങ്ങളുടെ പുത്രന്മാരോടുചേർന്ന് ആ ശുശ്രൂഷ ചെയ്തിരുന്നവർ ഇവരാണ്:
കെഹാത്യരിൽനിന്ന്
ഗായകനായ ഹേമാൻ,
ഇദ്ദേഹം ശമുവേലിന്റെ മകനായ യോവേലിന്റെ മകനായിരുന്നു.
48 അവരുടെ സഹഗോത്രക്കാരായ ലേവ്യർ ദൈവത്തിന്റെ ആലയമായ സമാഗമകൂടാരത്തിലെ മറ്റെല്ലാ ശുശ്രൂഷകൾക്കുമായി നിയോഗിക്കപ്പെട്ടിരുന്നു. 49 എന്നാൽ അതിവിശുദ്ധസ്ഥലത്തുള്ള ആരാധനയുടെ ഭാഗമായി ഹോമയാഗത്തിനുള്ള യാഗപീഠത്തിന്മേൽ ബലികൾ അർപ്പിക്കുന്നതും ധൂപപീഠത്തിന്മേൽ അർപ്പിക്കുന്നതും ദൈവദാസനായ മോശ കൽപ്പിച്ചതെല്ലാം അനുസരിച്ച് ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതും അഹരോനും അദ്ദേഹത്തിന്റെ പിൻഗാമികളുംമാത്രമായിരുന്നു.
50 അഹരോന്റെ പിൻഗാമികൾ ഇവരായിരുന്നു:
അഹരോന്റെ മകൻ എലെയാസാർ, എലെയാസാരിന്റെ മകൻ ഫീനെഹാസ്,
ഫീനെഹാസിന്റെ മകൻ അബീശൂവ, 51 അബീശൂവയുടെ മകൻ ബുക്കി,
ബുക്കിയുടെ മകൻ ഉസ്സി, ഉസ്സിയുടെ മകൻ സെരഹ്യാവ്,
52 സെരഹ്യാവിന്റെ മകൻ മെരായോത്ത്, മെരായോത്തിന്റെ മകൻ അമര്യാവ്,
അമര്യാവിന്റെ മകൻ അഹീതൂബ്, 53 അഹീതൂബിന്റെ മകൻ സാദോക്ക്,
സാദോക്കിന്റെ മകൻ അഹീമാസ്.
54 ലേവ്യരുടെ മേഖലകളായി വീതിച്ചുകിട്ടിയ അവരുടെ അധിനിവേശങ്ങളുടെ സ്ഥാനനിർണയം ഈ വിധമാണ്. അഹരോന്റെ പിൻഗാമികളിൽ കെഹാത്യകുലത്തിന് ആദ്യം നറുക്കുവീണു. അതിനാൽ അവർക്കായി ഇവ നിശ്ചയിക്കപ്പെട്ടു:
55 യെഹൂദ്യയിലെ ഹെബ്രോനും അതിനുചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കു നൽകപ്പെട്ടു. 56 (എന്നാൽ നഗരത്തിനു ചുറ്റുമുള്ള വയലുകളും ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിനാണു കൊടുത്തത്). 57 അങ്ങനെ സങ്കേതനഗരമായ ഹെബ്രോൻ അഹരോന്റെ പിൻഗാമികൾക്കു നൽകി. ലിബ്നാ,[f] യത്ഥീർ, എസ്തെമോവ, 58 ഹീലേൻ, ദെബീർ, 59 ആശാൻ, യൂത്ത്,[g] ബേത്-ശേമെശ് ഇവയും ഇവയ്ക്കു ചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കുള്ളതായിരുന്നു.
60 ബെന്യാമീൻഗോത്രത്തിൽനിന്ന് ഗിബെയോനും[h] ഗേബായും അലേമെത്തും അനാഥോത്തും അവയുടെ പുൽപ്പുറങ്ങളും ഇവർക്കു നൽകപ്പെട്ടു.
ഇങ്ങനെ കെഹാത്യകുലങ്ങൾക്ക് നൽകപ്പെട്ട പട്ടണങ്ങൾ ആകെ പതിമ്മൂന്നെണ്ണം ആയിരുന്നു.
61 കെഹാത്തിന്റെ പിൻഗാമികളിൽ ബാക്കിയുള്ളവർക്ക് മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് പത്തു നഗരങ്ങൾ ഭാഗിച്ചുകൊടുത്തു.
62 യിസ്സാഖാർ, ആശേർ, നഫ്താലി ഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെ ഗോത്രഭാഗത്തുനിന്നും ആയി പതിമ്മൂന്നു നഗരങ്ങൾ ഗെർശോമിന്റെ പിൻഗാമികൾക്കു കുലംകുലമായി ഭാഗിച്ചുകൊടുത്തു.
aയെസാദാക്ക്, യെഹോസാദാക്ക് എന്നതിന്റെ മറ്റൊരുരൂപം.bഗെർശോൻ, ഗെർശോം എന്നതിന്റെ മറ്റൊരുരൂപം.c1 ശമു. 1:19,20,1 ദിന. 6:33,34 കാണുക; മൂ.ഭാ. മകൻ ശമുവേൽ എന്നതു കാണുന്നില്ല.d1 ശമു. 8:2;1 ദിന. 6:33 കാണുക. ചി.കൈ.പ്ര. യോവേൽ എന്ന വാക്കു കാണുന്നില്ല.eചി.കൈ.പ്ര. മയശേയാവ്fയോശു. 21:13 കാണുകgമൂ.ഭാ. യൂത്ത് എന്ന വാക്കു കാണുന്നില്ല. യോശു. 21:16 കാണുക.hമൂ.ഭാ. ഗിബെയോൻ എന്ന വാക്കു കാണുന്നില്ല. യോശു. 21:17 കാണുക.i വാ. 54–60 കാണുക.
jയോശു. 21:21 കാണുക.kയോശു. 21:34 കാണുക. മൂ.ഭാ. യോക്നയീമും കരാത്തും കാണുന്നില്ല.